200 രൂപ നല്‍കാത്തതിന് ബിയര്‍ കുപ്പികൊണ്ട് കുത്തികൊല്ലാന്‍ ശ്രമം

കാസര്‍കോട്: 200 രൂപ കടം നല്‍കാത്തതിന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. കുഡ്ലു ആര്‍ഡി നഗറിലെ അബുതാഹിര്‍ മന്‍സിലില്‍ അബൂബക്കറിന്‍റെ മകന്‍ അമീര്‍ അബ്ബാസലി(24)നാണ് കുത്തേറ്റത്. സംഭവത്തില്‍ കാസര്‍കോട്ടെ ഹനീഫക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 7.20 ഓടെ കാസര്‍കോട് പഴയ ബസ്റ്റാന്‍റ് ക്രോസ് റോഡില്‍ വെച്ചാണ് സംഭവം. പഴയ ബസ്റ്റാന്‍റിലേക്ക് നടന്നുപോവുകയായിരുന്ന അമീര്‍ അബ്ബാസലിയെ ഹനീഫ പിന്നില്‍ നിന്നും വന്ന് പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ട് ഇടതുഭാഗം കഴുത്തില്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.