ചെറുപുഴ: രാജഗിരിയിലെ കബനി ബ്ലു മെറ്റല്‍സില്‍ കൂട്ടിയിട്ട മണ്‍കൂന ഇടിയാന്‍ തുടങ്ങി. കനത്ത മഴയിലും ഈ ക്വാറി നിര്‍ബാധം പ്രവര്‍ത്തിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികാരികളെ ഒന്നടങ്കം വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനിയൊരു കനത്ത മഴ പെയ്താല്‍ മണ്‍കൂന ഇടിയും. അങ്ങനെ സംഭവിച്ചാല്‍ രാജഗിരി ജോസ്ഗിരി റൂട്ടില്‍ ഗതാഗതം നിലക്കുന്ന സ്ഥിതിയുണ്ടാകും സമൂദ്രനിരപ്പില് നിന്നും ആയിരത്തിലധികം അടി ഉയരത്തിലാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്.