മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്ററില്‍

കാസര്‍കോട്: നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി യെ പോക്സോ ആക്ട് പ്രകാരം കേസെടുത്ത് കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തു.

ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസര്‍കോട്ട് താമസിച്ച് റിംഗ് നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്ന സഹാബുദ്ദീന്‍ (32) ആണ് വനിതാ പോലീസിന്‍റെ പിടിയിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ കാസര്‍കോട്ടെത്തിയത്. അതിന് ശേഷം കിണറുകള്‍ക്ക് ഉപയോഗിക്കുന്ന റിംഗുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ ജോലിക്ക് പോയ സ്ഥലങ്ങളിലെ കുട്ടികളെ പാട്ടിലാക്കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പീഡനത്തിന് ഇരയായ കുട്ടികള്‍ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്തു.