പോക്സോ പ്രതി വിചാരണക്ക് തലേന്ന് ജീവനൊടുക്കി

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി വിചാരണത്തലേന്ന് ജീവനൊടുക്കി. കൂത്തുപറമ്പ്, കുറ്റിക്കാട്, ശ്യാംനിവാസില്‍ പി. രാഘവനാണ് (77) കുളിമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചത്. ഇയാള്‍ക്കെതിരെ 2023 ല്‍ ആണ് കൂത്തുപറമ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്‍റെ വിചാരണ ഇന്ന് തലശ്ശേരി കോടതിയില്‍ ആരംഭിക്കാനിരിക്കവെയാണ് തിങ്കളാഴ്ച രാഘവന്‍ ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് കേസിലെ പരാതിക്കാരന്‍.