നീലേശ്വരം: പള്ളിയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ജമാഅത്ത് കമ്മറ്റി സെക്രട്ടറിയോട് സംസാരിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെയും ഭാര്യയേയും സംഘം ചേര്‍ന്ന് അക്രമിച്ചു. ചോയ്യംങ്കോട് സന ഹൗസില്‍ യൂസഫിന്റെ മകന് അബ്ദുള്‍സലാം(52),മകന് ജാസ്മിന്(35) എന്നിവരെയാണ് സംഘം ചേര്‍ന്ന് അക്രമിച്ചത്. സംഭവത്തില്‍ ചോയ്യംങ്കോട്ടെ സാഗര്‍, റാഫി എന്നിവര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിന്റെ മുന്നില്‍ വെച്ച് റാഫി സലാമിനെ പിറകില്‍ നിന്നും കോര്‍ത്ത് പിടിക്കുകയും സാഗര്‍ കൈകൊണ്ട് മുഖത്തും കഴുത്തിനും അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവം കണ്ട് തടയാനെത്തിയ ജാസ്മിനെ റാഫി തള്ളിതാഴെയിടുകയും ചെയ്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി.