അവധിക്ക് നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാസര്‍കോട്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടു. ബേക്കല്‍, ചിറമ്മലിലെ കസ്തൂരിവളപ്പില്‍ സുരേശനാണ് (53) മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. പരേതരായ കോരന്‍റെയും കുഞ്ഞാതയുടെയും മകനാണ്. ഭാര്യ: ദിവ്യ (പെരിയ). മകന്‍: ആദര്‍ശ് (പ്ലസ്ടു വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ചന്ദ്രന്‍, ബാലകൃഷ്ണന്‍ (ഇരുവരും ദുബായ്), ഭാനുകുഞ്ഞിക്കണ്ണന്‍ (ചേറ്റുകുണ്ട്), പുഷ്പ ബാലന്‍ (രാവണേശ്വരം).