കൊന്നക്കാട് സ്വദേശി കാഞ്ഞങ്ങാട്ട് തീവണ്ടി തട്ടിമരിച്ചനിലയില്‍

കൊന്നക്കാട് : കൊന്നക്കാട് സ്വദേശിയായ ഗൃഹനാഥനെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം സ്വദേശി ചന്ദ്രനാ(65)ണ് മരിച്ചത്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിതിന്‍ ചന്ദ്രന്‍, ധന്യ ചന്ദ്രന്‍. മരുമകള്‍: രശ്മി. മാലോം ചുള്ളിയിലെ പരേതനായ ആലക്കോടന്‍ ശങ്കരന്‍ മണിയാണിയുടെയും, കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മനോഹരന്‍, സുധാകരന്‍(ഗള്‍ഫ്), രത്നാകരന്‍ (ഗള്‍ഫ്), ഗീത, പുഷ്പ, സുലോചന, അജിത.