റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് കൊടിയേറി

ബങ്കളം : കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് ബങ്കളം കക്കാട്ട് ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശന്‍റെ അധ്യക്ഷതയില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലോഗോ രൂപ കല്‍പ്പന ചെയ്ത ഹരീഷ് കോളംകുളത്തിന് കാഞ്ഞങ്ങാട് ഡി ഇ ഒ രോഹിന്‍ രാജ് കെ എ എസ് ഉപഹാരം നല്‍ കി. ഹെഡ്മാസ്റ്റര്‍ കെ. എം. ഈശ്വരന്‍, വികസന സമിതി ചെയര്‍മാന്‍ കെ.പ്രഭാകരന്‍, പിടിഎ പ്രസിഡണ്ട് പി.വി.രാമകൃഷ്ണന്‍, എസ്എംസി ചെയര്‍മാന്‍ ടി.വി.ലതീഷ്,സീനിയര്‍ അസിസ്റ്റന്‍റുമാരായ എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവര്‍ സംസാരിച്ചു. ഡി ഡി ഇ പി.സവിത സ്വാഗതവും പ്രിന്‍സിപ്പാള്‍ ആര്‍.ഷീല നന്ദിയും പറഞ്ഞു. ഇന്ന് ഗണിത, സാമൂഹ്യ, ശാസ്ത്രമേളയാണ് നടക്കുന്നത്. നാളെ ഐടി, പ്രവൃത്തി പരിചയമേള നടക്കും. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നായി 150 ഇനങ്ങളില്‍ മൂവ്വായിരത്തോളം കുട്ടികളാണ് മേളയില്‍ മാറ്റുരക്കുന്നത്. ഒഫിഷ്യല്‍സും അധ്യാപകരുമടക്കം ആയിരിത്തോളം പേര്‍ പങ്കെടുക്കും. ഒരോ ദിവസവും 4000 പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ 70 മുറികളിലാണ് മത്സരങ്ങള്‍ നടക്കുക.