കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍റിലുള്ള നാല് പ്രതികളില്‍ മൂന്നാംപ്രതി പൂച്ചക്കാട് സ്വദേശിനി അസ്നിഫയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖമാണെന്ന് ജയില്‍ അധികൃതരെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് അസ്നിഫയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ കഴിയുന്ന പ്രതികള്‍ ഇനിയും മേല്‍കോടതികളില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇത്രയും സ്വര്‍ണ്ണം കവര്‍ന്നെടുത്ത നിലക്ക് ജാമ്യത്തിന് പോകാന്‍ പണമില്ല എന്ന് കരുതാന്‍ കഴിയില്ല. ഇതിനിടയില്‍ ജയിലിന് പുറത്തുനിന്നും മതിലിന് മുകളിലൂടെ ജയിലില്‍ കഴിയുന്നവര്‍ക്കായി ഒരു മൊബൈല്‍ഫോണ്‍ എറിഞ്ഞുകൊടുത്തത് പിടിക്കപ്പെട്ടിരുന്നു. ഗഫൂര്‍ഹാജി വധക്കേസില്‍ റിമാന്‍റില്‍ കഴിയുന്നവരെ ലക്ഷ്യം വെച്ചാണ് മൊബൈല്‍ എറിഞ്ഞുകൊടുത്തതെന്നാണ് സംശയിക്കുന്നത്. ഇനിയും ഒട്ടേറെ സ്വര്‍ണ്ണം കണ്ടെടുക്കാനുണ്ട്. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇവരുടെ ഇടയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഉദുമ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമയാണ് കവര്‍ച്ചയുടെയും കൊലപാതകത്തിന്‍റെയും സൂത്രധാരക. എല്ലാ അടവുകളും പയറ്റുന്ന ഷമീമ സ്വര്‍ണ്ണം സുരക്ഷിതമായി ഒളിപ്പിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
ഗഫൂര്‍ഹാജി വധം: മൂന്നാംപ്രതി ആശുപത്രിയില്‍
