ചൂടിനെ അതിജീവിക്കാന്‍ മനുഷ്യശരീരത്തില്‍ എ സി

കാഞ്ഞങ്ങാട്: വര്‍ദ്ധിച്ചുവരുന്ന ചൂടിനെ അതിജീവിക്കാന്‍ മനുഷ്യശരീരത്തിലും ഘടിപ്പിക്കാവുന്ന എയര്‍ക്കണ്ടീഷണര്‍ ജപ്പാന്‍ കണ്ടുപിടിച്ചു. ലോകത്ത് ഓരോകൊല്ലവും ചൂട് വര്‍ദ്ധിക്കുകയാണ്. മിക്ക വീടുകളിലും ജനങ്ങള്‍ എയര്‍കണ്ടീഷന്‍ ഫിറ്റ് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ കച്ചവടം ഉണ്ടായിരുന്ന ഇലക്ട്രോണിക്സ് ഉല്‍പ്പന്നമായിരുന്നു എ സി. കാറുകളിലും എസിയുണ്ട്. വീടുകളില്‍ നിന്നും കാറുകളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ചൂട് സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുറത്ത് ജോലിചെയ്യുന്നവര്‍ക്കും ഡിസംബര്‍ മുതല്‍ മെയ് മാസം വരെ വല്ലാത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. പലര്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നുണ്ട്. ഇതിനെയെല്ലാം അതിജീവിക്കാനാണ് മനുഷ്യശരീരത്തില്‍ എ സി ഫിറ്റ് ചെയ്യാവുന്ന സംവിധാനം ജപ്പാന്‍ കണ്ടുപിടിച്ചത്. ഇന്ത്യയിലും വൈകാതെ ഈ മിനി എ സി എത്തും. ഓണ്‍ലൈനായി എ സി ബുക്ക് ചെയ്യാം. 14000 ഇന്ത്യന്‍ രൂപയാണ് വില. നൂറുകൊല്ലം മുമ്പ് എ സി സംവിധാനം ഉണ്ടായിരുന്നില്ല. ഓരോ വര്‍ഷവും ചൂട് കൂടുന്നതുകൊണ്ടാണ് വീടുകളിലും ഓഫീസുകളിലും വാഹനങ്ങളിലും എ സി ഫിറ്റ് ചെയ്ത് തുടങ്ങിയത്.