മഴയില്‍ വീട് തകര്‍ന്നുവീണു

വെള്ളരിക്കുണ്ട്: ഇന്നലെ രാത്രിയില്‍ വീട് തകര്‍ന്ന് വീണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബളാല്‍ പാത്തിക്കര കായകുന്നിലെ രാജി ബാബു മേനോതുണ്ടത്തിലിന്‍റെ ഓടുമേഞ്ഞ വീടാണ് ഇന്നലെ രാത്രി തകര്‍ന്നത്. വീടിന്‍റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു വീണു. ശബ്ദം കേട്ട് വീട്ടുകാര്‍ ഒന്നടങ്കം പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ശക്തമായ മഴയില്‍ വീട് നനഞ്ഞ് കുതിര്‍ന്നതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.