ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുത്തൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. പുത്തൂര്‍ കെമ്മിഞ്ഞെ സ്വദേശിയും സ്വകാര്യ ചാനലിലെ ജീവനക്കാരനുമായ ചേതന്‍കുമാറാണ്(44) മരിച്ചത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മുഹമ്മദ് തൗഫിഖിനയും ബൈക്കിന്‍റെ പിന്‍സീറ്റിലിരുന്ന പത്തുവയസുകാരന്‍ മനീഷിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മണി-മൈസൂരു ദേശീയപാതയിലെ കബകയിലാണ് അപകടം. ഓട്ടോ ഇടിച്ചതോടെ ബൈക്കിലുണ്ടായിരുന്ന ചേതനും മനീഷും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ചേതനെ പുത്തൂരിലെ പ്രഗതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരിയുടെ മകന്‍ മനീഷിനൊപ്പം ചേതന്‍ മാതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടം. പുത്തൂര്‍ ട്രാഫിക് പോലീസ് കേസെടുത്തു.