കാട്ടുപന്നിയെ വെടിവെക്കാന്‍ ഉത്തരവ്

വെള്ളരിക്കുണ്ട്: കൃഷിയിടങ്ങളില്‍ ഇറങ്ങി വിളവുകള്‍ തിന്ന് നശിപ്പിച്ച് വിഹരിക്കുന്ന കാട്ടുപന്നികളെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ബളാല്‍ പഞ്ചായത്ത്. പന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയ വെള്ളരിക്കുണ്ട് ടൗണിനോട് ചേര്‍ന്ന പ്രകാശ് എസ്റ്റേറ്റിന് സമീപത്തെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന പന്നികളെ വെടിവെക്കാനാണ് ആദ്യഘട്ടത്തില്‍ പ്രസിഡന്‍റ് രാജുകട്ടക്കയം ഉത്തരവിട്ടത്. ഇന്ന് രാവിലെ 10 മണിക്ക് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പന്നിയെ വെടിവെച്ചു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ലൈസന്‍സ് ഉള്ളവരാണ് പന്നി വേട്ടയില്‍ പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാര്‍ഡ് മെമ്പര്‍ വിനു.കെ.ആര്‍ എന്നിവര്‍ പന്നി വേട്ടയ്ക്ക് നേതൃത്വം നല്‍കുന്നു.