ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

മാവുങ്കാല്‍: ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. പൊള്ളക്കടയിലെ ആലിങ്കല്‍ ഭാര്‍ഗവനാണ് (60) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മാവുങ്കാലിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജീവ ബിഎംഎസ് പ്രവര്‍ത്തകനാണ്. ഭാര്യ: തങ്കമണി. മക്കള്‍: സനീഷ് (കുവൈത്ത്), ശ്രുതി. മരുമക്കള്‍: ഐശ്വര്യ, അനില്‍ കുമാര്‍. സഹോദരങ്ങള്‍: അശോകന്‍ (റിട്ട. എക്സൈസ് ഓഫീസ് ജീവനക്കാരന്‍), പുഷ്പന്‍, പവിത്രന്‍ (ഗള്‍ഫ്).