പൊള്ളലേറ്റ ആള്‍ മരിച്ചു

കരിവെള്ളൂര്‍: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗുരുതരമായി പൊള്ളലേറ്റ ആള്‍ മരിച്ചു. കാലിക്കട് ആണൂര്‍കിഴക്ക് ചക്ലിയ കോളനിക്ക് സമീപം വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന പെയിന്‍റിംഗ് തൊഴിലാളി എന്‍.പ്രദീപ് കുമാര്‍പൈ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെ പാചകം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ പ്രദീപനെ നാട്ടുകാരാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ രാത്രിയിലായിരുന്നു മരണം. പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കരിവെള്ളൂരിലെ കെ.വി.നാമദേവ പൈയുടേയും പ്രേമലതയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: പ്രശാന്ത്, പ്രമോദ്. പരേതയായ പ്രജാത.