തളിപ്പറമ്പ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രസ്ഥാനികന് അറസ്റ്റില്‍. പരിയാരം കണാരംവയല്‍ സ്വദേശിയും ക്ഷേത്രസ്ഥാനികനും ഏഴോം നരിക്കോട് തയ്യല്‍ തൊഴിലാളിയുമായ നാരായണനെയാണ് (65)തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നാലാം തീയതി വ്യാഴാഴ്ച ഉച്ചക്ക് 11.30 മണിയോടെയായിരുന്നു സ്റ്റേഷന് പരിധിയിലെ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍കയറി പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചോടി അകലെയുള്ള ബന്ധുവിനോട് വിവരം പറഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒളിഞ്ഞിരുന്ന പ്രതി വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്നാണ് പോ ക്സോ കുറ്റം ചുമത്തി കേസെടുത്തത്.