സി എച്ച് മുഹമ്മദ് അസ്ലം അന്തരിച്ചു

കാഞ്ഞങ്ങാട്: അബുദാബി സ്റ്റേറ്റ് കെഎംസിസി ട്രഷറര്‍ ബാവാനഗറിലെ സി എച്ച് മുഹമ്മദ് അസ്ലം (48) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപ ത്രിയില്‍ ഇന്ന് രാവിലെ യായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏതാ നും നാളുകളായി ചികിത്സയിലായിരുന്നു. മുറിയനാവിയിലെ സി.എച്ച്.അഹമ്മദ്കുഞ്ഞിഹാജിയുടെ മകനാണ്. ഭാര്യ: മസീറ. മക്കള്‍: മെഹ്റ, നൂരിയ, മുഹമ്മദ്. ഖബറടക്കം വൈകീട്ട് 4 ന് ബാവാനഗര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും പ്രവാസ വ്യവസായ മേഖലയിലും ഉജ്ജ്വല ശോഭയോടെ ജ്വലിച്ചുയര്‍ന്ന് നക്ഷത്ര ശോഭയോടെ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി പിടികൂടിയ മാരക രോഗത്തോട് പൊരുതുന്നതിനിടയിലാണ് മരണം പിടികൂടിയത്.എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് പ്രവാസ ജീവിതത്തിലേക്ക് വഴിമാറിപ്പോയപ്പോള്‍ കെഎംസിസി യുടെയും വിവിധ സാമൂഹിക സാംസ്കാരിക മത ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലേക്കും കടന്ന് വരികയും ചടുലവും ചലനാത്മകവുമായ നീക്കങ്ങളിലൂടെ മുഖ്യധാരയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. കെഎംസിസി ക്ക് പുറമെ അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ജനറല്‍ സെക്രെട്ടറി, സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ മുഖ്യസംഘാടകന്‍, കാഞ്ഞങ്ങാട് സി എച്ച് സെന്‍ററിന്‍റെയും അതിന് കീഴില്‍ മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്‍ററിന്‍റെയും തുടക്കത്തിന് മുന്നില്‍ നിന്ന സംഘാടകന്‍,സി എച്ച് സെന്‍ററിന്‍റെ യു എ ഇ കമ്മിറ്റി സാരഥി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായിരുന്നു അസ്ലം.