കാഞ്ഞങ്ങാട്: 17 കാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ 56 കാരനെതിരെ ഹോസ്ദുര്‍ഗ് പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ബാവാ നഗറിലെ അസീസിനെയാണ് (56) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഈ കേസിലെ ഇര നല്കിയ മറ്റൊരു പരാതിയില്‍ സിറാജ് എന്നയാള്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് പോക്സോ പ്രകാരം മറ്റൊരു കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പോലീസ് മറ്റു പരാതികളില്‍ മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
പതിനേഴുകാരനെ പീഡിപ്പിച്ച മധ്യവയസ്ക്കന് അറസ്ററില്‍