കാഞ്ഞങ്ങാട്: ഡ്രൈവിംങ് ടെസ്റ്റ് പരിഷ്ക്കാര സര്‍ക്കുലര്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി ഡ്രൈവിംഗ് സ്കൂള്‍ ഉടമയുടെ ഒറ്റയാള്‍ സമരം . തൃക്കരിപ്പൂരിലെ സിറ്റി ഡ്രൈവിംഗ് സ്കൂള്‍ ഉടമ ടി.വി.ഷിബിനാണ് ഇന്ന് രാവിലെ 10.30 മണിയോടെ ഹോസ്ദുര്‍ഗ് ജംഗ്ഷനിലെ പ്രധാന റോഡില്‍ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചത്. സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ ഡ്രൈവിംങ് സ്കൂള്‍ ഉടമകളായ എച്ച്.പ്രവീണ്‍ കുമാര്‍ , എം.പി നൗഷാദ്, വിനോദ് കുമാര്‍ , ശീതള്‍ , ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ,ജോ. സെക്രട്ടറി സുനില്‍ കുമാര്‍ വാഴക്കോട് ,സംസ്ഥാന സമിതിയംഗം കെ.ബി.സത്യാനാഥ് , ജില്ലാ കമ്മിറ്റിയംഗം കൃഷ്ണന് കോളോത്ത് , ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്ക്കരന്‍ ചെമ്പിലോട്ട് തുടങ്ങിയവരും എത്തിയിരുന്നു. ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തു.