അഡ്വ.സുധീര്‍ മേലത്ത് അന്തരിച്ചു

മാലക്കല്ല്: കാസര്‍കോട്, ഹോസ്ദുര്‍ഗ് കോടതികളിലെ അഭിഭാഷകനായിരുന്ന മാലക്കല്ലിലെ സുധീര്‍ മേലത്ത് (56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എറണാകുളം സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യയുടെ കരള്‍ സുധീറിന് മാറ്റിവെച്ചുവെങ്കിലും ശസ്ത്രക്രിയ വിജയിച്ചില്ല. ഇന്ന് രാവിലെ 10 മുതല്‍ 11.30 വരെ വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം മാലക്കല്ലിലെ ഭവനത്തിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് സംസ്ക്കരിച്ചു. കാസര്‍കോട് അഡീഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. വിദ്യാനഗര്‍ ലയണ്‍സ് ക്ലബിന്‍റെ സ്ഥാപക സെക്രട്ടറിയും മുന്‍ പ്രസിഡന്‍റും സോണ്‍ ചെയര്‍മാനും ആയി പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എം യൂത്ത് ഫ്രണ്ട് സെക്രട്ടറിയായും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതനായ കരിച്ചേരി ഗോപാലന്‍ നായരുടെയും മാലക്കല്ലിലെ പൂക്കുന്നത്ത് മേലത്ത് ഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: രമ്യ (കണ്ണൂര്‍). മക്കള്‍: നിഹാല്‍, അങ്കിത് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ലളിത മേലത്ത് (പൂക്കുന്നത്ത്, മാലക്കല്ല്), പ്രീതി മേലത്ത് (തിരുവനന്തപുരം).