പൂച്ചയെ വിഴുങ്ങിയ നിലയില്‍ പെരുപാമ്പിനെ പിടികൂടി

ബേക്കല്‍: മൗവ്വലില്‍ പൂച്ചയെ വിഴുങ്ങിയ നിലയില്‍ പെരുപാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടയിലാണ് തൊഴിലാളികള്‍ പാമ്പിനെ കണ്ടത്. വിവരമറിഞ്ഞ് എത്തിയ അബ്ദുല്ല ജലാലി, നാസര്‍, കരിം പളളത്തില്‍, ശുഹൈബ്, ബോയ് മജീദ്, ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി വനം വകുപ്പിനുകൈ മാറി.ഒന്നര മീറ്റര്‍ നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന പെരുമ്പാമ്പാണ് പിടിയിലായത്. പ്രദേശത്ത് നേരത്തെയും പെരുമ്പാമ്പുകളെ പിടികൂടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.