സ്റ്റുഡിയോ ഉടമ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: സ്റ്റുഡിയോ ഉടമ വീട്ടില്‍ തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട്ടെ മുന്‍ അപ്പോളോ സ്റ്റുഡിയോ ഉടമ മുത്തപ്പന്‍തറയിലെ വേണുഗോപാലാണ് (58) തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. ഇന്ന് രാവിലെ വീട്ടുകാര്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ വേണുഗോപാലിനെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പരേതരായ ലക്ഷ്മണന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീബ. മക്കള്‍: വിഷ്ണു, വിഷ്മി. സഹോദരങ്ങള്‍: മുരളി, ശശി(വീനസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്), പ്രീതി, ഗീത. ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.