നീലേശ്വരം: നീലേശ്വരം പള്ളിക്കരയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ പൊവ്വല്‍ സ്വദേശി മരിച്ചു. നെല്ലിക്കാടിലെ ഷാഫി കോളങ്കോടാണ്(50) മരിച്ചത്. നാല് ദിവസം മുമ്പാണ് പള്ളിക്കരയില്‍ അപകടം നടന്നത്. ഷാഫി സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഫി മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫൗസിയയാണ് ഭാര്യ. മക്കള്‍: ഫാസില്‍ റഹ്മാന്‍, ഷിഫാറത്ത്. സഹോദരങ്ങള്‍: ഫസീല, സുഹ്റ, ഖൈറുന്നീസ.
കാറുകള്‍ കൂട്ടിയിടിച്ച് കുടുംബനാഥന്‍ മരണപ്പെട്ടു