കാസര്‍കോട്: ശബരിമല ക്ഷേത്രത്തിന്റെ ദോഷങ്ങള്‍ മാറാന്‍ പരിഹാര പൂജകള്‍ ആരംഭിച്ച് തിരുവതാംകൂര്‍ ദേവസ്വം. മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ 25 ഓളം ക്ഷേത്രങ്ങളിലുമാണ് പ്രത്യേക പൂജകള്‍ നടത്തുന്നത്. കൊല്ലൂര്‍ മൂകാംബികയിലും കാസര്‍കോടും പ്രത്യേക പൂജകള്‍ നടത്തി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മണി നാക്ക് നാരായം സമര്‍പ്പിച്ച് പൂജ ചെയ്തു. നവരാത്രി കഴിഞ്ഞ് മഹാ പൂജയും നടക്കും. ശബരിമലയില്‍ എത്തിയ ഭക്തരെ ജീവനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും അസഭ്യം പറഞ്ഞതോടെ വാക്ദോഷം ഉണ്ടായി എന്നാണ് കണ്ടെത്തല്‍. 2018 ല്‍ നടന്ന ദേവ പ്രശ്നത്തിലാണ് ദോഷം കണ്ടെത്തിയത്. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രശ്ന പരിഹാരം നടത്തുന്നത്. കാസര്‍കോട് ബേള കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ രംഗ പൂജ നടത്തും. തുടര്‍ന്നു കണ്ണൂര്‍ എടക്കാട് വിഷ്ണു ക്ഷേത്രത്തില്‍ മഹാകാണി തൃശൂര്‍ വടക്കും നാഥാ ക്ഷേത്രത്തില്‍ പ്രത്യേക പൂജ എന്നിവ നടത്തും. കൂടല്‍ മാണിക്യം അടക്കം ഇരുപതോളം ക്ഷേത്രങ്ങളിലും പൂജ നടത്തും. രംഗ പൂജ നടത്തുന്നതിന് മുന്നോടിയായി കാസര്‍കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ കാര്‍ത്തിക പൂജയും കാണിക്ക സമര്‍പ്പണവും നടന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ശാന്ത കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ് അടക്കം ക്ഷേത്രങ്ങളില്‍ പൂജക്കായി എത്തി. മണ്ഡല കാലത്തിനു മുമ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ പൂജകളും പൂര്‍ത്തിയാക്കും.
ശബരിമലയിലെ ദോഷങ്ങള്‍ മാററാന്‍ മൂകാംബികയിലും ബേളയിലും പരിഹാരക്രിയ