വെടിക്കെട്ട് അപകടം; ധനസഹായം അനുവദിക്കണം- അശ്വിനി എം.എല്‍

കാസര്‍കോട്: ഒക്ടോബര്‍ 29 ന് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍ക്കാവ് ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരണസംഖ്യ നാലായി ഉയര്‍ന്ന സാഹചര്യത്തില്‍ മരണമടഞ്ഞവരുടെയും സാരമായ പരിക്ക് പറ്റിയവരുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതിയംഗം അശ്വിനി എം.എല്‍ കേന്ദ്ര വിനോദസഞ്ചാര, പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സഹമന്ത്രി സുരേഷ് ഗോപിക്ക് കത്ത് നല്‍കി. സാരമായ പരിക്കുകളോടെ നിരവധി ആളുകള്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള മുറിവുകള്‍ ഉള്ളവര്‍ക്ക് ധനസഹായം അനുവദിക്കുന്നതോടൊപ്പം വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തണമെന്നും അശ്വിനി എം.എല്‍ അഭ്യര്‍ത്ഥിച്ചു.