രാമേശ്വരം എക്സ്പ്രസ്സിന് സ്റ്റോപ്പ് വേണം; നീലേശ്വരത്ത് ഒപ്പുശേഖരണം ആരംഭിച്ചു

നീലേശ്വരം: റെയില്‍വെ അനുവദിച്ച 16621/16622 രാമേശ്വരം - മംഗളൂരു- രാമേശ്വരം വീക്കിലി എക്സ്പ്രസ്സിന് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലേശ്വരം റെയില്‍വെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചു.

നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.വിനോദ് കുമാര്‍, ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍, നീലേശ്വരം ജെ.സി.ഐ ട്രഷറര്‍ എന്‍. ശ്രീജിത്ത്, കേരളാവിഷന്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍, റഗ്ബി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് മനോജ് പള്ളിക്കര, സേവാ ഭാരതി പ്രസിഡന്‍റ് ഗോപിനാഥന്‍ മുതിരക്കല്‍, ഇ.ബാലചന്ദ്രന്‍ നായര്‍, അയേണ്‍ ഫാബ്രിക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മോഹന്‍ പ്രകാശ്, രാജാസ് ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്‍റ് വിനോദ് അരമന, കെ.രാജേന്ദ്രന്‍ കോറോത്ത്, ജെ.സി.ഐ എലൈറ്റ് പ്രസിഡന്‍റ് വിഘ്നു, കെ.എസ്.എസ്.പി.യു നേതാവ് എ.വി പത്മനാഭന്‍, തത്വമസി യോഗ കേന്ദ്രം ഡയറക്ടര്‍ അശോക് രാജ്, സുരേഷ്കുമാര്‍ നീലേശ്വരം, സായിദാസ്, സി.കെ.അബ്ദുള്‍ സലാം, പി.വി.സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ.വി.സുനില്‍രാജ് സ്വാഗതവും കെ.വി.പ്രിയേഷ്കുമാര്‍ നന്ദിയും പറഞ്ഞു.