രേഖകളില്ലാതെ കടത്തിയ 6 ലക്ഷം രൂപ പിടികൂടി

കാഞ്ഞങ്ങാട്: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 6 ലക്ഷം രൂപ ലോകസഭാ ഇലക്ഷന്‍ സ്പെഷ്യല്‍ ഫ്ളൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു.

പടന്നക്കാട് സ്വദേശിയും ഗുരുപുരത്ത് താമസക്കാരനുമായ മൊയ്തു കെഎല്‍ 60 ബി 3190 നമ്പര്‍ കാറില്‍ കടത്താന്‍ ശ്രമിച്ച പണമാണ് ഗുരുപുരത്ത് വെച്ച് പിടിച്ചെടുത്തത്. പണത്തിന്‍റെ രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് പണം ട്രഷറിയിലേക്ക് മാറ്റുകയും വിവരം ഇലക്ഷന്‍ ജില്ലാ അധികൃതരെ അറിയിക്കുകയും ചെയ്തു. സ്പെഷ്യല്‍ സ്ക്വാഡ് എക്സിക്യുട്ടീവ് മജിസ്ട്രേറ്റും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സെക്രട്ടറിയുമായ കെ.രമേശന്‍, എസ്ഐ മധുസൂദനന്‍ മടിക്കൈ , സിവില്‍ പോലീസ് ഓഫീസര്‍ ഷംസീര്‍, ഡ്രൈവര്‍ ജനാര്‍ദ്ദനന്‍ എന്നിവരാണ് പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.