വെള്ളരിക്കുണ്ട്: മണ്ണിടിച്ചില്‍ സാധ്യതയുള്ള ഹൈ ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെട്ടതിനാല്‍ ബളാല്‍ വില്ലേജിലെ കുണ്ടുപ്പള്ളിയില്‍ തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ഖനനത്തിന് ജില്ലാ ജിയോളജിസ്റ്റ് അനുമതി നിഷേധിച്ചു. കാസര്‍കോട് ജില്ലാ ജിയോളജിസ്റ്റിന്‍റെ 2026 സെപ്റ്റംബര്‍ 8 ലെ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബളാല്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 112/11അ3ജഠല്‍ ഉള്‍പ്പെട്ട കുണ്ടുപ്പള്ളിയിലെ 0.9986 ഹെക്ടര്‍ സ്ഥലത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിനായി ങ/െ ഒമീിലെേ ഏൃമിശലേെ ജ്േ. ഘറേ. അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കേരള കണ്‍സ്ട്രക്ഷന്‍ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികളുടെ ഭാഗമായി നല്‍കിയ ലെറ്റര്‍ ഓഫ് ഇന്‍റന്‍റിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പരിഗണിച്ചുവരികയായിരുന്നു. എന്നാല്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2021ലെ ഘമിറഹെശറല ടൗരെലുശേയശഹശ്യേ ങമു പരിശോധിച്ചതില്‍ പ്രസ്തുത സ്ഥലത്തിന്‍റെ ഒരു ഭാഗം ഹൈ ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തുകയായിരുന്നു.