തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ.ബാലന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആര്‍എ 21 സുപ്രഭാതത്തില്‍ എന്‍.റാമിനെ(68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ ഉച്ചക്ക് 12 മണിയോടെ റാമിനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.