വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കേസ്

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്‍റിനും കമ്മിറ്റി അംഗങ്ങള്‍ക്കും എതിരെ വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴിതെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന് ഒരാള്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. മസ്ജിദ് പ്രസിഡന്‍റ് നോര്‍ത്ത് തൃക്കരിപ്പൂര്‍ കൊവ്വല്‍ സുഹറ മന്‍സില്‍ എം കെ മുഹമ്മദ് കുഞ്ഞി (69) നല്‍കിയ പരാതിയില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി എം ജി യൂനിസിനെതിരെയാണ് പോലീസ് കേസെടുത്തത്. ഈ മാസം നാലു മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിച്ചു എന്നാണ് പരാതി.