കൊച്ചി: എറണാകുളം കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുത്തുകുഴി ഹാപ്പിനഗര്‍ സ്വദേശിനിയായ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കുര്യാക്കോസിനെ(65) കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കൊലപാതകം നടന്നത്. കുര്യാക്കോസും കുഞ്ഞമ്മയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്താണ്. ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി കുര്യാക്കോസ് വീട്ടില്‍ വിശ്രമത്തിലായിരുന്നു. കുടുംബവഴക്കാകാം കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതായാണ് വിവരം. മകന് അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ കുഞ്ഞമ്മയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ തന്നെയുണ്ടായിരുന്ന കുര്യാക്കോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.
ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
You may also like