വൈദ്യുതി കേമ്പിള്‍ കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ കൊയാമ്പുറത്ത് ഇന്ന് പുലര്‍ച്ചെ 4 മണിക്ക് പുതിയ വൈദ്യുതി കേമ്പിള്‍ കത്തിനശിച്ചതിനെ തുടര്‍ന്ന് നീലേശ്വരത്ത് വൈദ്യുതി തടസ്സം അനുഭവപെട്ടു. ഇത് രണ്ടാം തവണയാണ് കൊയാമ്പുറം പ്രദേശത്തെ വൈദ്യുതി കേമ്പിള്‍ കത്തി നശിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഇട്ടപ്പുറം പ്രദീപന്‍റെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഗുണനിലവാരമില്ലാത്ത വൈദ്യുതി കേമ്പിള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് കേമ്പിള്‍ ഇടയ്ക്കിടെ കത്തി നശിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഇട്ടപ്പുറം പ്രദീപന്‍ അഭിപ്രായപ്പെട്ടു. വളരെ മോശം നിലവാരത്തിലുള്ള വൈദ്യുതി ഉപകരണ ഉപയോഗത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.