എംഡിഎംഎ കത്തിച്ച് വലിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

മേല്‍പ്പറമ്പ്: എം ഡി എം എ ഗ്ലാസ് ട്യൂബിലിട്ട് കത്തിച്ച് വലിക്കുന്നതിനിടെ രണ്ട് യുവാക്കളെ മേല്‍പറമ്പ് പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം തെക്കില്‍ കോളിയടുക്കം മഞ്ഞങ്ങള്‍ ആലം കളം റോഡ് സൈഡില്‍ നിന്നാണ് എംഡി എം എ കത്തിച്ച് വലിക്കുന്ന തിന്നിടെ ഹോസ്ദുര്‍ഗ് ഹദ്ദാദ് നഗര്‍ പാട്ടില്ലത്ത് ഹൗസ് മുസ്തഫയുടെ മകന്‍ പി അബ്ദുല്‍ ഹക്കീം (21), കളനാട് ദേളി ജംഗ്ഷനിലെ ബഷീറിന്‍റെ മകന്‍ മുഹമ്മദ് റൈസ് (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.