നെഞ്ചില്‍ അണുബാധ; എല്‍കെ അഡ്വാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 98 വയസ്സുള്ള അഡ്വാനിയെ ഇന്നലെ രാത്രി ഏഴരയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വസതിയിലെത്തി അഡ്വാനിയെ സന്ദര്‍ശിച്ചിരുന്നു.