നടന്‍ സലീംകുമാറിന്‍റെ നില അതീവഗുരുതരം

കൊച്ചി: നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. കരള്‍ രോഗത്തെത്തുടര്‍ന്ന് അദ്ദേഹം നേരത്തെ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. നടന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം. മലയാള സിനിമയിലെ പ്രമുഖ നടനായ സലിംകുമാറിന് ദേശീയപുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2009 ല്‍ ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിനാണ് ദേശീയ നടനുള്ള പുരസ്കാരം ലഭിച്ചത്. 2006 ജൂണ്‍ 6 നാണ് ആദ്യമായി അദ്ദേഹത്തിന് കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായത്. 2010 ല്‍ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരവും നേടിയിട്ടുണ്ട്. 2013 ല്‍ മികച്ച ഹാസ്യനടന്‍, 2013 ല്‍ തന്നെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡ്, സൗത്ത് ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നീ വരുവോളം എന്ന ചിത്രത്തിലൂടെയാണ് സലിംകുമാര്‍ സിനിമയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വിജയത്തിനായി പ്രചരണരംഗത്ത് സജീവമായിരുന്നു സലീംകുമാര്‍.