നീലേശ്വരം: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്ന പരാതിയില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. തൈക്കടപ്പുറം അഴിത്തലയിലെ ഫാത്തിമ മന്‍സില്‍ അബ്ദുല്‍ റസാക്കിന്റെ മകള്‍ മറിയം കുഞ്ഞി (28) നല്കിയ പരാതിയില്‍ ഇവരുടെ ഭര്‍ത്താവ് തളിപ്പറമ്പ് കപ്പാലത്തെ സൂഫി കുട്ടിയുടെ മകന് ഷാനിര്‍, മാതാവ് സുബൈദ, സഹോദരന് ഷാഹിര്‍, സഹോദരിമാരായ സറീന, സബീനഎന്നിവര്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരിയും ഒന്നാംപ്രതിയും തമ്മില്‍ മതാചാര പ്രകാരമുള്ള വിവാഹം നടന്നത് 2018 ഡിസംബര്‍ 16 നായിരുന്നു. തുടര്‍ന്ന് ഒന്നിച്ചു ജീവിച്ചു വരവെ പരാതിക്കാരിയുടെ തൈക്കടപ്പുറത്തെ വീട്ടില്‍ വെച്ചും തളിപ്പറമ്പിലെ വീട്ടില്‍ വെച്ചും പ്രതികള്‍ കൂടുതല്‍ സ്വര്‍ണവും സ്വത്തും ആവശ്യപ്പെട്ട് നിരന്തരം മാനസികമായും പീഡിപ്പിച്ചു എന്നുമാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്.
സ്ത്രീധന പീഡനം; ഭര്‍ത്താവും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്
You may also like