പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

നീലേശ്വരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം അഴിത്തല ആലിങ്കീല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നീരജ് സന്തോഷാണ് (15)മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നീരജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ചെറുവത്തൂര്‍ ജെ.ടി.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അഴിത്തല പണ്ടാരപ്പറമ്പില്‍ പി.പി. സന്തോഷിന്‍റെയും നിഷയുടെയും മകനാണ്. സഹോദരങ്ങള്‍: ശ്രേയസ് സന്തോഷ്, നന്ദന സന്തോഷ്. (ഇരുവരും വിദ്യാര്‍ത്ഥികള്‍) വിദ്യാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി ചെറുവത്തൂര്‍ ജെ.ടി.എസിന് ഇന്ന് അവധി നല്‍കി.