കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ക്രിസ്റ്റിയെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ജോണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോള്‍ ജോണ്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളില്‍ പോയി ക്രിസ്റ്റി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ക്രിസ്റ്റി ഒരു ബന്ധുവീട്ടില്‍ പോയി പ്രശ്നമുണ്ടാക്കി. തുടര്‍ന്ന് ജോണും സഹോദരനും ചേര്‍ന്നാണ് ഇയാളെ തിരികെ വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു അച്ഛന്‍ മകനെ കൊലപ്പെടുത്തിയത്. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജോണിനെ തിരുവമ്പാടി പോലീസാണ് കസ്റ്റഡിയിലെടുത്തത്.