കാഞ്ഞങ്ങാട്: രാജ്യാന്തര വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ സ്വര്‍ണവില കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 3160 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയായിരിക്കുകയാണ്. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയായി. ഈ മാസത്തില്‍ ഒരു തവണ മാത്രമാണ് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയുണ്ടായത്. ബാക്കി എല്ലാ ദിവസങ്ങളിലും വില ഇടിയുന്ന ട്രെന്‍ഡിലേക്ക് കടക്കുകയായിരുന്നു. ജൂണ്‍ ഒന്നിനാണ് സ്വര്‍ണം ഏറ്റവും ഉയര്‍ന്ന് നിരക്കില്‍ രേഖപ്പെടുത്തിയത്.അന്ന് വില 1,14,560 രൂപയായിരുന്നു. ഈ ഉയര്‍ച്ചയില്‍ നിന്നാണ് വില കൂപ്പുകുത്തി താഴെ വീണത്.
സ്വര്‍ണവില കൂപ്പുകുത്തി
You may also like