ചേര്‍ത്തല:പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാനസ്, നിമിഷ എന്നിവരാണ് മക്കള്‍.