തിരുവനന്തപുരം: ദേശീയസംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമാലോകത്തെ സാന്നിദ്ധ്യവുമായിരുന്ന സംവിധായകന് ആര് ശരത്ത് (63)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഒമ്പത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ദേശീയ പുരസ്കാരവും നാല് സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്റെ അസിസ്റ്റന്റായി സിനിമാ ലോകത്തെത്തിയ ശരത്ത് 2000ല്‍ പുറത്തിറങ്ങിയ 'സായാഹ്നം' എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകാരനും സ്വതന്ത്ര സംവിധായകനുമായി മാറിയത്. ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കി. സ്ഥിതി,സ്വയം പറുദീസ, ശീലാബതി, ബുദ്ധനും ചാപ്ളിനും ചിരിക്കുന്നു എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. സ്വയം ആണ് അവസാന ചിത്രം. 'ദി പെയിന്റഡ് എപിക്സ്' എന്ന ഡോക്യുമെന്ററി തയ്യാറാക്കവെ പ്രശസ്ത ചിത്രകാരന് രാജാരവിവര്‍മ്മയുടെ അന്നുവരെ കാണാത്ത ചില ചിത്രങ്ങള്‍ അദ്ദേഹം കണ്ടെത്തി. ഇവ പൊതുജനങ്ങള്‍ക്ക് അറിവുള്ള ചിത്രങ്ങളല്ലായിരുന്നു. ഇതിനുപുറമേ ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ല്‍ കേന്ദ്ര സാംസ്കാരിക വകുപ്പില്‍ നിന്ന് ജൂനിയര്‍ ഫെലോഷിപ്പിനും അദ്ദേഹം അര്‍ഹനായി.
സംവിധായകന് ആര്.ശരത്ത് അന്തരിച്ചു
You may also like