വന്ദേഭാരത് ട്രെയിന്‍ തട്ടി കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്. വടകരക്കും പയ്യോളിക്കും ഇടയില്‍ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്. അങ്കമാലിയിലെ കോളജില്‍ പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.റെയില്‍വേ ട്രാക്ക് മുറിച്ചു കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.