കണ്ണൂര്‍: ചക്കരയ്ക്കല്‍ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകള്‍. സ്ഫോടനം ഉണ്ടായത് റോഡരികിലാണ്. സിപിഎം -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായി.
ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയത്. ഇതിനിടെയാണ് ബോംബ് സ്ഫോടനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഏപ്രില്‍ അഞ്ചിന് കണ്ണൂരിലെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരുന്ന സാഹചര്യത്തിലായതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇത് വഴിവച്ചിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബോംബ് സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഷെറില്‍ ആണ് മരിച്ചത്. മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വലിയ പറമ്പ് വിനീഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ മൂന്നുപേരടക്കം 13 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മരിച്ച ഷെറില്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.