അമ്മ ട്രേഡ് യൂണിയനല്ലെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. അമ്മ എന്നത് ഒരു കുടുംബം പോലെയാണ്. ഏറ്റവും വലിയ പേരുള്ള അസോസിയേഷനാണ് അമ്മ. അമ്മയില്‍ നിന്നും മാറിയതില്‍ ഉത്തരം പറയേണ്ടത് മൊത്തം സിനിമ ഇന്‍ഡസ്ടറിയാണ്. എല്ലാവര്ക്കും തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന വേദിയാകണം അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം. അമ്മ ട്രെഡ് യൂണിയന്‍ അല്ല. വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്‍റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു. ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അമ്മ നടത്തിവരുന്നു. എല്ലാവരുമായി ആലോചിച്ചാണ് അമ്മയില്‍ നിന്നും മാറിയത്. ഇത് ഒരു ഇന്‍ഡസ്ടറി തകര്‍ന്നുപോകുന്ന കാര്യമാണ്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ടറിയാണ് മലയാളം സിനിമ. കുറ്റം ചെയ്തുവെന്ന് പറയുന്നവര്‍ ശിക്ഷിക്കപ്പെടും. അവര്‍ക്ക് പിറകില്‍ പൊലീസ് ഉണ്ട്. പതിനായിര കണക്കിന് ആളുകള്‍ പണിയെടുക്കുന്ന സംഘടനയാണ് മലയാളം സിനിമ ഇന്‍ഡസ്ടറി അതിനെ തകര്‍ക്കരുത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. ഞാന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ട ആളല്ല എനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.