എല്ലാവരും ഭയപ്പെടുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. കൃത്യസമയത്ത് രോ?ഗനിര്‍ണയം നടത്തി ചികിത്സ തേടലാണ് ക്യാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനം. നമ്മുടെ ശരീരം നല്‍കുന്ന ചെറിയ സൂചനകളെ പോലും അവഗണിക്കരുത്. അത്തരത്തില്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ക്യാന്‍സറിന്‍റെ ചില പൊതുവായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്... ശരീരത്തിന്‍റെ ഏതെങ്കിലും ഭാ?ഗത്ത് കാണപ്പെടുന്ന മുഴകള്‍, തടിപ്പുകള്‍ തുടങ്ങിയവ ചിലപ്പോള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. രണ്ട്.. മാറാത്ത വായ്പ്പുണ്ണ്, വായില്‍ ഉണങ്ങാത്ത മുറിവുകള്‍ തുടങ്ങിയവയും ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. മൂന്ന്... മൂക്കില്‍ നിന്നും, വായില്‍ നിന്നുമൊക്കെ വരുന്ന ബ്ലീഡിങ്ങും നിസാരമായി കാണേണ്ട. നാല്... മൂത്ര-മലവിസര്‍ജ്ജനത്തില ചെറിയ മാറ്റങ്ങള്‍ പോലും നിസാരമായി കാണരുത്. സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, അല്ലെങ്കില്‍ മൂത്രത്തിന്‍റെ ആവൃത്തിയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ചില ക്യാന്‍സറുകളുടെ സൂചനയാകാം. അഞ്ച്... ചര്‍മ്മത്തിലെ പുതിയ പാടുകള്‍, മറുകുകളുടെ ആകൃതി, നിറം എന്നിവ പോലുള്ള ചര്‍മ്മത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കണം. ആറ്... നീണ്ടുനില്‍ക്കുന്ന ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, എപ്പോഴുമുള്ള നെഞ്ചെരിച്ചില്‍ തുടങ്ങിയവയും ക്യാന്‍സര്‍ സൂചനയാകാം. ഏഴ്... ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട. എട്ട്... സ്തനങ്ങളിലെ മുഴ, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക, ദ്രാവകങ്ങള്‍ മുലക്കണ്ണുകളിലൂടെ പുറത്തേക്കു വരുക തുടങ്ങിയവ ചിലപ്പോഴൊക്കെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒമ്പത്... പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം. അത്തരത്തില്‍ അകാരണമായി ശരീരഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ഡോക്ടറെ കാണുക. പത്ത്... ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമായി കാണപ്പെടാറുണ്ട്. എന്നാല്‍ എല്ലാ ക്ഷീണവും ക്യാന്‍സറിന്‍റേതല്ല. പല രോഗങ്ങളുടെയും പൊതുവായ ലക്ഷണമായി ക്ഷീണം ഉണ്ടാകാം. ക്യാന്‍സറുമായി ബന്ധപ്പെട്ട ക്ഷീണം പലപ്പോഴും വിശ്രമം കൊണ്ട് മാറ്റാന്‍ കഴിയില്ല.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ 'കണ്‍സള്‍ട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.