കോഴിക്കോട്: ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍. ഓര്‍ക്കാട്ടേരി കാളിയത്ത് ശങ്കരന്‍റെ മകന്‍ രണ്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്‍റെ മകന്‍ അക്ഷയ്(26) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ അവശ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്ത് നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ലഹരി മരുന്നിന്‍റെ അമിത ഉപയോഗം മരണത്തിന് കാരണമായിരിക്കാമെന്നാണ് സംശയിക്കുന്നത്.