തിരുവനന്തപുരം : നടന് സിദ്ദിഖിനെതിരെ യുവനടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ പൊലീസ് പരിശോധന. 2016ല്‍ ഈ ഹോട്ടലില്‍ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ താമസ രേഖകളടക്കം പരിശോധിക്കും. 2016ല്‍ മാസ്ക്കറ്റ് ഹോട്ടലില്‍ വച്ച് സിദ്ദിഖ് ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് കേസ്. നിള തിയറ്ററില്‍ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും, ഇതിനു ശേഷം സിനിമ ചര്‍ച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി. ഡിജിപിക്ക് കൈമാറിയ നടിയുടെ പരാതി പ്രത്യേക സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പോലീസിന് കൈമാറിയത്. ഇന്നലെ നടിയുടെ മൊഴിയെടുത്തു. പരാതിക്കാരിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നതായി സിദ്ദിഖ് തന്നെ സമ്മതിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ തെളിവുകളും സാക്ഷി മൊഴികളും പോലീസ് ശേഖരിക്കും.