തൃക്കരിപ്പൂര്‍: ബേക്കറിയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്നു പറഞ്ഞു പോയ മധ്യവയസ്കനെ കാണാതായെന്ന പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂര്‍ തങ്കയത്തെ ഗുല്‍ഷ മന്‍സില്‍ ആയിഷയുടെ ഭര്‍ത്താവ് കെ എന്‍ പി ഷാഹുല്‍ഹമീദിനെയാണ്(62) കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഒളവറയിലെ ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും പിന്നീട് തിരിച്ചു വന്നില്ലെന്നും പരാതിയില്‍ പറയുന്നു.സംഭവത്തില്‍ ഷാഹുല്‍ഹമീദിന്‍റെ മകന്‍ ഗുലാം മുഹമ്മദ് പരാതിയിലാണ് പോലീസ് കേസെടുത്തത്.
ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ പോയ മധ്യവയസ്കനെ കാണാതായി
You may also like