കോഴിക്കോട്: മാതൃഭൂമി കമ്പനി അഫയേഴ്സ് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എം.വി. ഗോപാലകൃഷ്ണന് (93) അന്തരിച്ചു. മാതൃഭൂമിയിലെ തന്റെ ദീര്‍ഘകാല ഔദ്യോഗിക ജീവിതത്തിനിടെ കമ്പനിയുടെ ഭരണപരമായ കാര്യങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മാതൃഭൂമി സര്‍ക്കുലേഷന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ജി. ആനന്ദിന്റെ പിതാവാണ്. രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ ഗോപാലകൃഷ്ണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ അസോസിയേറ്റ് അംഗമായിരുന്നു. ഭാര്യ: പ്രേമാവതി. മറ്റു മക്കള്‍: ജി. വെങ്കിടാചലം (കാനഡ),ജി.ഗീത.
മാതൃഭൂമി മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എം.വി. ഗോപാലകൃഷ്ണന് അന്തരിച്ചു
You may also like