മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടില്‍ ഇഡി സംഘം

കൊച്ചി : മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തില്‍ നേരിട്ടെത്തിയാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നത്.സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും വഴങ്ങിയിരുന്നില്ല. ഹാജരാകാതെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു.